മുല്ലപ്പെരിയാര്‍: കേന്ദ്രം മേല്‍നോട്ടസമിതി രൂപീകരിച്ചു

Posted on: July 2, 2014 8:17 am | Last updated: July 3, 2014 at 12:00 am

Mullaperiyar_dam_859317f

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്ന നടപടികളുടെ മേല്‍നോട്ടത്തിനായി സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ജലവിഭവ കമ്മീഷന്‍ പ്രതിനിധി എല്‍ എ വി നാഥനാണ് സമിതി അധ്യക്ഷന്‍. ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അധ്യക്ഷന്റെ നിലപാട് അന്തിമമായിരിക്കും. ജലവിഭവ വകുപ്പ് അഡീഷനണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യനാണ് സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി. ആര്‍ സുബ്രഹ്മണ്യമാണ് തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുക, നിശ്ചിത ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുക, ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മേല്‍നോട്ട സമിതിയുടെ ചുമതല.