Connect with us

Kerala

സ്ഥലം മാറ്റിയ പ്രധാനാധ്യാപിക നിയമനടപടിക്ക്

Published

|

Last Updated

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക സ്ഥലം മാറ്റിയതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു.സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്ന് പ്രധാനാധ്യാപിക ഊര്‍മിള പറഞ്ഞു.പട്ടികജാതി വിഭാഗക്കാരിയായത് കൊണ്ടാണ് പീഡിപ്പിക്കുന്നത്.ജാതീയമായ കാര്യങ്ങളാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്നും അധ്യാപിക പറഞ്ഞു.
കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി വൈകിയെത്തിയത് അധ്യാപിക വിമര്‍ശിച്ചിരുന്നു.തുടര്‍ന്ന് അധ്യാപികയെ സ്ഥലം മാറ്റി.സംഭവം നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കിയിരുന്നു.