Connect with us

Palakkad

പ്ലാസ്റ്റിക് മാലിന്യ ഫാക്ടറി; പഞ്ചായത്തിന് മുന്നില്‍ ഉപവാസ സമരം നടത്തി

Published

|

Last Updated

വടക്കഞ്ചേരി: പരിസ്ഥിതി മലിനീകരണവും മാരകമായ രോഗങ്ങളും വിതക്കുന്ന പ്ലാസ്റ്റിക് മാലിന്യ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണസമിതി വണ്ടാഴി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകനായ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ വി വിജയന്‍ അധ്യക്ഷത വഹിച്ചു. പി കെ ചന്ദ്രന്‍, പാളയം പ്രദീപ്, മുഹമ്മദ് കുട്ടി, സി അരവിന്ദാക്ഷന്‍, സി കെ ധനേഷ്, ശാന്തകുമാരന്‍, സി സുനില്‍ , അശോകന്‍ പ്രസംഗിച്ചു.
വണ്ടാഴി പുല്ലമ്പാടത്തുള്ള ഫാക്ടറിയില്‍ നിന്ന്പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറത്ത് വരുന്നത് മൂലം പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ക്ക് വിട്ടുമാറാത്ത ചുമയും തലവേദനയും ആസ്തമ രോഗങ്ങളും പടര്‍ന്ന് പിടിക്കുകയാണെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിനും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് ദിവസേന ആറ് ടണ്‍ അസംകൃതവസ്തു ഇവിടെ നിന്ന് കയറ്റി അയക്കുകയാണെന്നും ഇത് പുല്ലമ്പാടം , ചേറുകോട് പ്രദേശവാസികള്‍ക്ക് ദുരിതം വരുത്തുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കും