Connect with us

Malappuram

വിദ്യാര്‍ഥികള്‍ രാജ്യത്തോട് കൂറുള്ളവരാകണം: വി എസ് ജോയി

Published

|

Last Updated

തിരൂര്‍: ഉന്നത വിജയം കരസ്ഥമാക്കുമ്പോഴും വിദ്യാര്‍ഥികള്‍ രാജ്യത്തെ മറക്കരുതെന്നും സമൂഹത്തില്‍ നല്ല പൗരന്‍മാരായി രാജ്യത്തോട് കൂറുള്ളവരായി മാറണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഡ്വ. വി എസ് ജോയി അഭിപ്രായപ്പെട്ടു.
മുത്തൂര്‍, ഏഴൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി തിരൂരില്‍വെച്ച് നടത്തിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ മണ്ഡലം സെക്രട്ടറി സി വി ജയേഷ് അധ്യത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം അദ്ദേഹം നിര്‍വഹിച്ചു.
എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാം റാങ്ക് ലഭിച്ച ഫര്‍സിന്‍ തിരൂര്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്തികാറുദ്ദീന്‍, ഡി സി സി ജനറല്‍ സെക്രട്ടറി സി എം ബഷീര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി രാമന്‍കുട്ടി, പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മധു തൃത്താല, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പന്ത്രോളി മുഹമ്മദാലി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല, കെ എസ് യു ജില്ലാ സെക്രട്ടറി ജാബിര്‍ പകര, പി കുഞ്ഞീതുട്ടിഹാജി, ഷറഫുദ്ദീന്‍ കണ്ടാത്തിയില്‍, അനിതാ കല്ലേരി, സി വി വിമല്‍കുമാര്‍, നിസാര്‍ പാന്‍ബസാര്‍, പി സി അന്‍സാര്‍, പി കെ സന്തോഷ്, ഗൗതം തിലക്, അഷറഫ് ആളത്തില്‍ പ്രസംഗിച്ചു.