Connect with us

Gulf

ധനകാര്യമന്ത്രാലയവുമായ് ചേര്‍ന്ന് ലുലു റമസാന്‍ കിറ്റുകള്‍ നല്‍കും

Published

|

Last Updated

അബുദാബി: ധനകാര്യ മന്ത്രാലയവുമായ് ചേര്‍ന്ന് ലുലു ഗ്രൂപ്പ് റമസാന്‍ കിറ്റുകള്‍ ലഭ്യമാക്കും. പുണ്യമാസത്തില്‍ എല്ലാവര്‍ക്കും ഭക്ഷണ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബി അല്‍ വാദ മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനകാര്യ മന്ത്രാലയം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ തലവന്‍ ഡോ: ഹാഷിം സായിദ് അല്‍ നുഐമി ലുലു റമദാന്‍ കിറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. 12 സാധനങ്ങള്‍ അടങ്ങുന്ന 90 ദിര്‍ഹത്തിന്റെ കിറ്റും, 20 സാധനങ്ങള്‍ അടങ്ങുന്ന 130 ദിര്‍ഹത്തിന്റെ കിറ്റുകളുമാണ് ലഭ്യമാക്കുക. ഇത് സധാരണ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വില ഈടാക്കിയാണ് നല്‍കുന്നത്.
ഇത്തരം യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷങ്ങളിലും ലുലു ഗ്രൂപ്പ് നടത്തി വരുന്നതാണ്.120 ഓളം ​സാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാവാത്ത രീതിയില്‍ ഈ വര്‍ഷം മുഴുവനും ക്രമീകരിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫീ രൂപവാല പറഞ്ഞു. പുണ്യമാസത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും വലിയ സഹായമാവും. 5 ലക്ഷം കിറ്റുകളാണിത്തവണ ലുലുവിന്റെ വിവിധ ശാഖകളിലൂടെ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുക. നുഐമി വ്യക്തമാക്കി.
---- facebook comment plugin here -----

Latest