Connect with us

Gulf

മാങ്ങയിലെ ലിപികള്‍ വിസ്മയമായി

Published

|

Last Updated

അബുദാബി: മാങ്ങ മുറിച്ചപ്പോള്‍ അകത്ത് “അല്ലാഹു” വെന്ന് അറബി ലിപി പോലെ കണ്ടെത്തിയത് വിസ്മയമായി. മുസഫ്ഫയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ശാഫിയാണ് പഴുത്ത മുറിച്ചപ്പോള്‍ അറബി ലിപി കണ്ടെത്തിയത്. സാധാരണ മാങ്ങ തൊലികളഞ്ഞും അല്ലാതെയും ചെത്തിയെടുക്കാറാണ് പതിവ്. ഇത്തവണ നടുവേ ഛേദിക്കാന്‍ എന്തോ മനസുവന്നു. മുറിച്ചപ്പോള്‍ അത്ഭുതം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നില്ല. വ്യക്തമായി വായിക്കാന്‍ പറ്റുന്ന രീതിയിലാണ് ഇതുള്ളതെന്ന് മുസഫ്ഫ െ്രെബറ്റ് ടൈപിംഗ് സെന്റര്‍ ജീവനക്കാരനായ ശാഫി പറഞ്ഞു. ഫ്രൂഡ്‌സ് കടയില്‍ പ്രദര്‍ശനത്തിന് വെച്ച മാങ്ങകാണുവാന്‍ നിരവധിയാളുകള്‍ കടയിലെത്തുന്നുണ്ട്.