Connect with us

Palakkad

ഗ്യാസ് ഏജന്‍സിയില്‍ റെയ്ഡ്; ക്രമക്കേട് കണ്ടെത്തി

Published

|

Last Updated

ആലത്തൂര്‍: സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശാനുസരണം ആലത്തൂര്‍ ഗ്യാസ് ഏജന്‍സിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പത്തര ലക്ഷം രൂപ കണ്ടെടുത്തു. ബേങ്ക് റോഡിനു സമീപമുള്ള പാറയ്ക്കല്‍ ഗ്യാസ് ഏജന്‍സീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പാലക്കാട് വിജിലന്‍സ് ഡി വൈ എസ് പി എം സുകുമാരന്‍, ആലത്തൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ബെന്നി സ്‌ക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം കണ്ടെടുത്തത്.
വീട്ടാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡറില്‍ 28 എണ്ണത്തിന്റെ കുറവും കാലി സിലിന്‍ഡറില്‍ അഞ്ചെണ്ണം കൂടുതലും കണ്ടെത്തി. കൊമേഴ്‌സിയല്‍ സിലിന്‍ഡറില്‍ 25 എണ്ണത്തിന്റെ കുറവും കാലി സിലിന്‍ഡറില്‍ 38 എണ്ണം കൂടുതലും കണ്ടെത്തി. റെഗുലേറ്ററില്‍ 103 എണ്ണം കുറവും ഡാമേജില്‍ 715 എണ്ണത്തിന്റെ കൂടുതലും കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റോക്ക് ബോര്‍ഡ്, ബില്‍ ബുക്ക്, സ്‌റ്റോക്ക് രജിസ്റ്റര്‍, രസീത് തുടങ്ങിയ റെക്കോര്‍ഡുകള്‍ ഒന്നുംതന്നെ സ്ഥാപനത്തില്‍ ഇല്ല. കൂടാതെ ഏജന്‍സിയില്‍ സൂക്ഷിക്കേണ്ടതായ പല രജിസ്റ്ററുകളും ഇല്ലായെന്ന് റെയ്ഡില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.