വാര്‍ത്താമാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് നീക്കം

Posted on: June 1, 2014 6:18 pm | Last updated: June 1, 2014 at 6:18 pm

prakash javadekarന്യൂഡല്‍ഹി: പ്രതിരോധ മേഖലക്ക് പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഈ മേഖലയിലുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ വിനോദ, വാണിജ്യ മാധ്യമങ്ങളില്‍ മാത്രമാണ് രാജ്യത്ത് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിരിക്കുന്നത്. മറ്റു മാധ്യമങ്ങളില്‍ ഇത് 26 ശതമാനം മാത്രമാണ്.

പത്ര, ദൃശ്യ വാര്‍ത്താ മാധ്യമങ്ങളില്‍ 100% വിദേശ നിക്ഷേപം അനുവദിക്കുന്നത്, ഈ മേഖലയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.