ഓപ്പറേഷന്‍ കുബേര: കോട്ടയത്തു കുടുങ്ങിയത് 35 പേര്‍

Posted on: May 31, 2014 11:29 am | Last updated: May 31, 2014 at 11:29 am

illegal-money-habits-1-intro-lgകോട്ടയം: ഓപ്പറേഷന്‍ കുബേരയില്‍ കോട്ടയത്തു കുടുങ്ങിയത് 35 പേര്‍. 25 ലക്ഷം രൂപയും 1500 ലധികം രേഖകളും പോലീസ് പിടിച്ചെടുത്തു. ഇതിനിടെ, ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആക്ഷേപമുണ്ട്.

രണ്ടാഴ്ച പിന്നിട്ട ഓപ്പറേഷന്‍ കുബേരയില്‍ കോട്ടയം ജില്ലയിലെ 35 അനധികൃത സാമ്പത്തിക ഇടപാടുകരാണ് കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി എം പി ദിനേശിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 611 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 25.79 ലക്ഷം രൂപയുടെ 1556 രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി 72 പേരെ പ്രതികളാക്കി 68 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.