യോഗ്യതാ വിവരങ്ങള്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ട: സ്മൃതി ഇറാനി

Posted on: May 31, 2014 10:48 am | Last updated: June 1, 2014 at 12:29 am
SHARE

smrithi iraniന്യൂഡല്‍ഹി: യോഗ്യതാ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും പൊതുജീവിതത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥരെ ഡല്‍ഹി സര്‍വകലാശാല സസ്‌പെന്റ് ചെയ്തിരുന്നു. സെക്ഷന്‍ ഓഫീസര്‍ തലത്തിന് താഴെയുള്ള ജീവനക്കാരെയാണ് രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തി നല്‍കിയതിന് സസ്‌പെന്റ് ചെയ്തത്.