ഇറോം ശര്‍മിള പ്രധാനമന്ത്രിക്ക് കത്തയച്ചു

Posted on: May 31, 2014 6:00 am | Last updated: May 30, 2014 at 11:58 pm

കൊല്‍ക്കത്ത: പതിനാല് വര്‍ഷമായി താന്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇറോം ശര്‍മിള പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എ എഫ് പി എ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ നിയമത്തിന്റെ മറവില്‍ കഴിഞ്ഞ ദശകങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഇറോം ശര്‍മിള ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.