വിമാനത്താവള തുരങ്ക പാത അടച്ചിടും

Posted on: May 22, 2014 7:45 pm | Last updated: May 22, 2014 at 7:45 pm

ദുബൈ: ദുബൈ വിമാനത്താവള റോഡ് തുരങ്ക പാത ജൂണ്‍ ഒന്നുമുതല്‍ ഈ വര്‍ഷാവസാനം വരെ പ്രവൃത്തി ദിവസങ്ങളില്‍ രാത്രി അടച്ചിടുമെന്ന് ആര്‍ടിഎ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കാണിത്. പുലര്‍ച്ചെ 12.30 മുതല്‍ 5.30 വരെയായിരിക്കും അടച്ചിടുക.
ജൂണ്‍ ഒന്നുമുതല്‍ 15 വരെയും ജൂലൈ ഏഴു മുതല്‍ ഒന്‍പതു വരെയും ഓഗസ്റ്റ് നാലു മുതല്‍ ആറു വരെയും സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെയും ഒക്‌ടോബര്‍ 13-15, നവംബര്‍ 3-5, ഡിസംബര്‍ 1-15 എന്നീ തീയതികളില്‍ ഖിസൈസ് ഭാഗത്തുനിന്നു റാശിദിയ ഭാഗത്തേക്കുള്ള ഭാഗവും ജൂണ്‍ 16-30, ജൂലൈ 14-16, ഓഗസ്റ്റ് 11-13, സെപ്റ്റംബര്‍ 16-30, ഒക്‌ടോബര്‍ 20-22, നവംബര്‍ 10-12, ഡിസംബര്‍ 16-31 എന്നീ തീയതികളില്‍ റാശിദിയ ഭാഗത്തുനിന്നു ഖിസൈസ് ഭാഗത്തേക്കുമുള്ള പാതകളാണ് അടച്ചിടും. പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പ്രവൃത്തിയുണ്ടാവില്ല.