തുണയായത് ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ച

Posted on: May 17, 2014 8:52 am | Last updated: May 17, 2014 at 8:55 am

പേരാമ്പ്ര: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് തുണയായത് പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ച. എല്‍ ഡി എഫിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 7,000 വോട്ടിന്റെ ലീഡ് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ 1,600 വോട്ട് യു ഡി എഫിന് ലീഡ് ചെയ്തുവെന്നാണ് പേരാമ്പ്ര നിയോജകമണ്ഡലത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.പേരാമ്പ്രയോടൊപ്പം വടകര ലോക്‌സഭാ മണ്ഡലത്തിലെ കൊയിലാണ്ടി, വടകര, കുറ്റിയാടി, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലും യു ഡി എഫിനാണ് മേല്‍ക്കോയ്മ, മൊത്തം പത്ത് പഞ്ചായത്തുകളില്‍ ഏഴിലും എല്‍ ഡി എഫ് ഭരണമാണ്. കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ മാത്രമാണ് എല്‍ ഡി എഫ് ലീഡുള്ളത്. നിയമ സഭയില്‍ വടകര, പേരാമ്പ്ര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ എല്‍ ഡി എഫ് എം എല്‍ എമാരാണ് പ്രതിനിധികള്‍.