മിതമായ പലിശയ്ക്ക ജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കും: മുഖ്യമന്ത്രി

Posted on: May 14, 2014 6:26 pm | Last updated: May 15, 2014 at 11:06 am

oommen chandyതിരുവനന്തപുരം: സംസ്ഥാനത്ത് മിതമായ പലിശയ്ക്ക് ജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് ബാങ്കിംഗ് കമ്മിറ്റിയും ജില്ലാ തലത്തില്‍ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും വിളിച്ചു ചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന വായ്പാ സ്ഥാപനങ്ങളില്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ പോലുള്ള പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.