Connect with us

Malappuram

തഅ്‌ലീം സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് തുടക്കം

Published

|

Last Updated

പരപ്പനങ്ങാടി: പരപ്പനങ്ങാടി തഅ്‌ലീം സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിന് തുടക്കം. ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് ഇതോടെ പരിസമാപ്തി കുറിക്കുന്നത്.
ഇന്നലെ പ്രദേശത്തെ 25 പ്രമുഖ വ്യക്തികളുടെ മഖ്ബറ സിയാറത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ശുക്കൂര്‍ നഹ സാഹിബ് പതാക ഉയര്‍ത്തി. എസ് വൈ എസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സാദിഖ് വെളിമുക്ക് പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന നാട്ടു കാരണവന്‍മാരുടെ സംഗമം സമസ്ത മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, വി ടി ഹമീദ് ഹാജി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലെലി സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ബുര്‍ദ ആസ്വാദന വേദിയിക്ക് സ്വാദിഖ് ഫാളിലി ഗൂഡല്ലൂര്‍, ശുക്കൂര്‍ ഇര്‍ഫാനി, സിറാജുല്‍ അന്‍വര്‍, അര്‍ശക്ക് പാനൂര്‍ നേതൃത്വ നല്‍കി.

 

 

Latest