മര്‍കസ് സമ്മേളന പ്രചാരണം : ജില്ലാ സംഘാടക സമിതി രൂപീകരണം ആഗസ്റ്റില്‍

Posted on: May 8, 2014 6:58 pm | Last updated: May 8, 2014 at 6:58 pm
SHARE

karanthur markazകോഴിക്കോട് : ഡിസംബര്‍ 18 – 21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതികള്‍ ആഗസ്റ്റില്‍ നിലവില്‍ വരും. എസ്.വൈ.എസ്., എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം സെക്രട്ടറിമാര്‍ക്കുള്ള സംയുക്ത യോഗത്തിലാണ് തീരുമാനം.
സമസ്ത സെന്ററില്‍ നടന്ന യോഗത്തില്‍ കെ.കെ.അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഹാജി കോവൂര്‍ സ്വാഗതവും വി.എം.കോയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.