വരാണസിയില്‍ നരേന്ദ്ര മോഡിയുടെ റാലികള്‍ക്ക് വിലക്ക്‌

Posted on: May 7, 2014 2:17 pm | Last updated: May 8, 2014 at 11:59 am

modiforstorypage_350_122612035858വരാണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് വരാണാസിയില്‍ വിലക്ക്. നാളെ വരാണാസിയില്‍ നടത്താനിരുന്ന രണ്ട് റാലികള്‍ക്കാണ് ജില്ലാഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണ് നരേന്ദ്ര മോദിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സ്ഥാനാര്‍ത്ഥിക്ക് സ്്വന്തം മണ്ഡലത്തില്‍ റാലി നടത്താന്‍ കഴിയുന്നില്ല എന്ന സ്ഥിതിവിശേഷം ഒരുപക്ഷേ ഇത് ആദ്യമായിരിക്കുമെന്നും ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.