കരിപ്പൂരില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണവേട്ട

Posted on: May 1, 2014 2:23 pm | Last updated: May 2, 2014 at 7:30 am

gold coinsകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സ്വദേശി റിയാസ്, കൊടുവള്ളി സ്വദേശി മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്. ഡി ആര്‍ ഐ ഡപ്യൂട്ടി ഡയറക്ടര്‍ ബി ജി കൃഷ്ണനും സംഘവുമാണ് സ്വര്‍ണ്ണം പിടികൂടിയത്.