Connect with us

Palakkad

ഇംഗ്ലീഷ് ചര്‍ച്ച് റോഡ് മേല്‍പ്പാലം നവീകരണം: നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Published

|

Last Updated

പാലക്കാട്: പാലക്കാട് – പൊളളാച്ചി റെയില്‍വേ ട്രാക്ക് നവീകരിക്കുന്നതിന് എസ് ബി ഐ ജംഗ്ഷന് സമീപമുളള റെയില്‍വേ മേല്‍പ്പാലം പൊളിച്ചു പണിയുന്നു. ഇതിന്റെ ഭാഗമായി നഗരത്തില്‍ രണ്ട് മാസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മെയ് രണ്ട് മുതല്‍ രണ്ട് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌ക്കാരം നടപ്പാക്കും. നാല് മുതല്‍ നിയന്ത്രണം നിലവില്‍ വരും. റെയില്‍വേ മേല്‍പ്പാലം വഴി പോകുന്ന എല്ലാ വാഹനങ്ങളും മറ്റ് റോഡുകളിലൂടെ പോകേണ്ടിവരും. ഇവയില്‍ ഓരോ സ്ഥലത്തേക്കുമുളള ബസ് റൂട്ടുകള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്.
കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, പുടൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മേഴ്‌സി കോളജ്, നൂറണി, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് വഴി ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണം. കൊല്ലങ്കോട്, നെന്മാറ, വണ്ടിത്താവളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പാലാട്ട് ജംഗ്ഷന്‍, എസ് ബി ഐ ജംഗ്ഷന്‍, അഞ്ചുവിളക്ക്, ഐ എം എ ജംഗ്ഷന്‍ വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് ഐ എം എ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍ വഴി മടങ്ങിപ്പോകണം. ചിറ്റൂര്‍, തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ മണപ്പുളളിക്കാവ്, ഐ എം എ ജംഗ്ഷന്‍ , സിവില്‍ സ്റ്റേഷന്‍ വഴി പാലാട്ട് ജംഗ്ഷന്‍, എസ് ബി ഐ ജംഗ്ഷന്‍, അഞ്ചുവിളക്ക്, ഐ എം എ ജംഗ്ഷന്‍ വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് ഐ എം എ ജംഗ്ഷന്‍ മണപ്പുളളിക്കാവ് വഴി പോകണം.
വാളയാര്‍, കഞ്ചിക്കോട്, പാറ, കൊഴിഞ്ഞാമ്പാറ, പൊളളാച്ചി എന്നീ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകള്‍ ചന്ദ്രനഗര്‍, കല്‍മണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് കല്‍മണ്ഡപം വഴി പോകണം.
കോഴിക്കോട്, മലപ്പുറം, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസുകളും ഒലവക്കോട്, വിക്‌ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് താരേക്കാട്, വിക്‌ടോറിയ കോളജ് വഴി തിരികെ പോകണം. ചെര്‍പ്പുളശ്ശേരി, കോങ്ങാട്, കടമ്പഴിപ്പുറം എന്നീ ഭാഗത്തുനിന്നും വരുന്ന എല്ലാ പ്രൈവറ്റ് ബസുകളും ഒലവക്കോട്, വിക്‌ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് താരേക്കാട്, വിക്‌ടോറിയ കോളജ് വഴി തിരികെ പോകണം.
മലമ്പുഴ, റെയില്‍വേ കോളനി ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസുകള്‍ വിക്‌ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് താരേക്കാട്, വിക്‌ടോറിയ കോളജ് വഴി തിരികെ പോകണം. അല്ലെങ്കില്‍ വിക്‌ടോറിയ കോളജ്, താരേക്കാട്, സുല്‍ത്താന്‍പേട്ട വഴി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ്, ഐ, എം എ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍, പാലാട്ട് ജംഗ്ഷന്‍, തോട്ടിങ്കല്‍, ഡി പി ഒ റോഡ് വഴി എല്‍ ഐ സി ജംഗ്ഷന്‍, കെ എസ് ആര്‍ ടി സി – ലിങ്ക് റോഡ്, മഞ്ഞക്കുളം വഴി ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നും ടി ബി റോഡ്, താരേക്കാട് വഴി മടങ്ങണം.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ആലത്തൂര്‍ ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ മണപ്പുളളിക്കാവ്, ഐ എം എ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍ വഴി പാലാട്ട് ജംഗ്ഷന്‍, തോട്ടിങ്കല്‍, ഡി പി ഒ റോഡ്, കെ സ് ആര്‍ ടി സി – ലിങ്ക് റോഡ് വഴി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച്, എല്‍— ഐ സി ജംഗ്ഷന്‍, മിഷന്‍ സ്‌കൂള്‍, റോബിന്‍സണ്‍ റോഡ്, അഞ്ചുവിളക്ക്, ഐ എം എ ജംഗ്ഷന്‍, മണപ്പുളളിക്കാവ് വഴി തിരിച്ച് പോകണം. കോയമ്പത്തൂര്‍, പൊളളാച്ചി ഭാഗത്തുനിന്നും വരുന്ന കെ എസ്—ആര്‍ ടി സി ബസുകള്‍ ഐ എം എ ജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍ വഴി പാലാട്ട് ജംഗ്ഷന്‍ തോട്ടിങ്കല്‍, ഡി പി ഒ റോഡ്, കെ എസ് ആര്‍ ടി സി – ലിങ്ക് റോഡ് വഴി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും തിരിച്ച് എല്‍ ഐ സി ജംഗ്ഷന്‍ , മിഷന്‍ സ്‌കൂള്‍, റോബിന്‍സണ്‍ റോഡ്, അഞ്ചുവിളക്ക്, ഐ എം എ ജംഗ്ഷന്‍ വഴി തിരികെ പോകണം.
ഒറ്റപ്പാലം ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ടി സി ബസുകള്‍ മേഴ്‌സി കോളജ്, നൂറണി വഴി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അതുവഴി തന്നെ തിരിച്ച് പോകണം. കോഴിക്കോട്, മലപ്പുറം, അഗളി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, കോങ്ങാട് ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഒലവക്കോട്, ശേഖരീപുരം, മണലി ബൈപാസ്, സ്റ്റേഡിയം ബൈപാസ് റോഡ് വഴി ഐ—എം എജംഗ്ഷന്‍, സിവില്‍ സ്റ്റേഷന്‍, പാലാട്ട് ജംഗ്ഷന്‍ തോട്ടിങ്കല്‍, ഡി പി ഒ റാഡ്, കെ എസ് ആര്‍ —ടി സി – ലിങ്ക് റോഡ് വഴി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും തിരിച്ച് എല്‍ ഐ സിജംഗ്ഷന്‍ മിഷന്‍ സ്‌കൂള്‍, ശകുന്തള ജംഗ്ഷന്‍, താരേക്കാട് വഴി പോകണം.
ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഐ എം എ ജംഗ്ഷന്‍ സിവില്‍ സ്റ്റേഷന്‍, പാലാട്ട് ജംഗ്ഷന്‍, തോട്ടിങ്കല്‍, ഡി പി ഒ റോഡ്, കെ എസ് ആര്‍ ടി സി – ലിങ്ക് റോഡ് വഴി കെ എസ ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ച് എല്‍ ഐ സി ജംഗ്ഷന്‍, മിഷന്‍ സ്‌കൂള്‍, റോബിന്‍സണ്‍ റോഡ്, അഞ്ചുവിളക്ക്, ഐ എം എ ജംഗ്ഷന്‍ വഴിയും പോകണം. തിരുവനന്തപുരം, കോട്ടയം ഭാഗത്തേക്കുളള കെ എസ് ആര്‍ ടി സി ബസുകളും മേഴ്‌സി കോളജ് – തിരുനെല്ലായി – കണ്ണനൂര്‍ വഴി ഹൈവേയില്‍ പ്രവേശിക്കണം.
ഒറ്റപ്പാലംഭാഗത്തുനിന്നും കോയമ്പത്തൂര്‍, ചന്ദ്രനഗര്‍ ഭാഗത്തേക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍, എല്‍ എം വി വാഹനങ്ങള്‍ മേപ്പറമ്പ്, പേഴുംകര, കാവില്‍പാട്, വിക്‌ടോറിയ കോളജ്, കല്‍മണ്ഡപം വഴി പോകണം.

 

Latest