സ്വര്‍ണക്കടത്ത് കൊട്ടാരത്തിന്റെ അറിവോടെയന്ന് ക്ഷേത്രം ജീവനക്കാരന്‍

Posted on: April 30, 2014 2:08 pm | Last updated: May 1, 2014 at 10:24 am

PATHMANABHA SWAMI TEMPLEതിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയത് ക്ഷേത്രത്തിന്റെ അറിവോടെയായിരുന്നുവെന്ന് ക്ഷേത്രം ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തില്‍ നിന്ന് മണലില്‍ കടത്തി തഞ്ചാവൂരിലെ ജ്വല്ലറി ഉടമ സ്വര്‍ണ്ണം കടത്തുന്നത് താന്‍ നേരിട്ട് കണ്ടുവെന്നും ക്ഷേത്ര ജീവനക്കാരനായ പത്മനാഭ ദാസന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്മനാഭ ദാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.