മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം: മെയ് അഞ്ച് മുതല്‍ അനിശ്ചിത കാല ബസ് സമരം

Posted on: April 29, 2014 2:48 pm | Last updated: April 30, 2014 at 12:10 am

News bustand Calicut

കൊച്ചി: മെയ് അഞ്ച് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ യോഗത്തിലാണ് തീരുമാനം.