നരേന്ദ്ര മോഡി ഗുജറാത്തിന്റെ കശാപ്പുകാരനെന്ന് തൃണമൂല്‍ നേതാവ്

Posted on: April 28, 2014 4:32 pm | Last updated: April 28, 2014 at 11:40 pm

thrinamulകൊല്‍കത്ത: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നരേന്ദ്രമോഡി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്ന് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയിന്‍ ട്വീറ്ററില്‍് കുറിച്ചു. സ്വന്തം ഭാര്യയെ പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോഡി. ബംഗാളിലെ വികസന മാതൃകയെ കുറിച്ച് പറയാന്‍ മോഡിക്ക് ഉത്തരമില്ല. അതുകൊണ്ടാണ് അദ്ദേഹം വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഒബ്രയിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ബംഗാളില്‍ നടത്തിയ റാലിയില്‍ തൃണമൂലിനെതിരെ മോഡി രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. 35 വര്‍ഷത്തെ ഇടതുഭരണം ബംഗാളിലുണ്ടാക്കിയതിനെക്കാള്‍ വലിയ ദുരന്തമാണ് തൃണമൂലിന്റെ 35 മാസത്തെ ഭരണമെന്ന് മോഡി പറഞ്ഞിരുന്നു.