ചെങ്കോട്ട ആക്രമണം: പ്രതിയുടെ വധശിക്ഷ സ്റ്റേ ചെയ്തു

Posted on: April 28, 2014 12:27 pm | Last updated: April 28, 2014 at 11:39 pm

supreme courtന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണക്കേസ് പ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആരിഫിന്റെ വധശിക്ഷ നേരത്തെ കോടതി ശരിവെച്ചിരുന്നു. എന്നാല്‍ താന്‍ 14 വര്‍ഷം തടവനുഭവിച്ചെന്നും തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും കാണിച്ച് മുഹമ്മദ് ആരിഫ് സുപ്രീംകോടതിയില്‍ പുന: പരിശോധനാ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജ് പരിഗണിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

2000 ഡിസംബര്‍ 22ന് ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ മുഹമ്മദ് ആരിഫ് അടക്കമുള്ള ആറ് ലഷ്‌കര്‍ ഭീകരര്‍ അവിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.