Connect with us

National

അധികാരത്തിലെത്തിയാല്‍ ബംഗ്ലാദേശീ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് മോഡി

Published

|

Last Updated

കൊല്‍ക്കത്ത: താന്‍ പ്രധാനമന്ത്രിയായാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോഡി. പശ്ചിമ ബംഗാളിലെ സേറാംപൂരില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടുബാങ്ക് സംരക്ഷിക്കുന്നതിനായി അനധികൃത കുടിയേറ്റക്കാര്‍ക്ക് ചുവപ്പന്‍ പരവതാനി വിരിക്കുകയാണെന്നും മോഡി ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കുമെതിരെ മോഡി രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്. ബീഹാറില്‍ നിന്നോ ഒഡീഷ്യയില്‍ നിന്നോ ബംഗാളിലേക്ക് കുടിയേറുന്നവരെ അന്യരായി കാണുന്ന തൃണമൂലിന് ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടാല്‍ മുഖം തിളങ്ങും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മോഡി പറഞ്ഞു. ഇടുപക്ഷത്തിന്റെ 35 വര്‍ഷത്തെ ഭരണത്തേക്കാള്‍ ദുഷിച്ചതാണ് മമതയുടെ 35 മാസത്തെ ഭരണമെന്നും മോഡി വിമര്‍ശിച്ചു.