എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ് ഓറിയന്റേഷന്‍ സമ്മിറ്റ് നാളെ

Posted on: April 28, 2014 11:17 am | Last updated: April 28, 2014 at 11:17 am

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ഓറിയന്റേഷന്‍ സമ്മിറ്റിന് കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ നാളെ നടക്കും.
ഈ വര്‍ഷം പ്ലസ് വണ്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളിലെ സര്‍ഗാത്മക ക്രിയാ ശേഷിയെ സാമൂഹിക പ്രതിബദ്ധതയുമുള്ളവരാക്കി മാറ്റുന്നതിന് വേണ്ടിയാണ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
വ്യക്തിത്വ വിചാരം, നാട്ടറിവ്, നേരിനൊപ്പം ചേരല്‍, മാനവിക ചിന്ത, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വ്യത്യസ്ത സെഷനുകളിലാണ് സമ്മിറ്റ് നടക്കുക. കൊളത്തൂര്‍ ഇര്‍ശാദിയ്യ ക്യാമ്പസില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ഇര്‍ശാദിയ്യ മാനേജ്‌മെന്റ്, സ്റ്റാഫ് കൊണ്‍സില്‍, സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നിവര്‍ മികച്ച സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കായി രണ്ടു ദിവസത്തെ താമസം, ഭക്ഷണം, വിശ്രമം എന്നിവക്ക് പ്രത്യേകം ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. സമ്മിറ്റിന്റെ വിവിധ സെഷനുകളില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, ശിഹാബുദ്ധീന്‍ പൊയ്തുംകടവ്, എ പി ബഷീര്‍ ചെല്ലക്കൊടി, മുസ്തഫ മാസ്റ്റര്‍ എടപ്പറ്റ എന്നിവര്‍ സംബന്ധിക്കും.