Connect with us

Gulf

മെര്‍സ്; സഊദി ആരോഗ്യ മന്ത്രിയെ മാറ്റി

Published

|

Last Updated

റിയാദ്: സഊദി അറേബ്യയില്‍ മെര്‍സ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ആയി ഉയര്‍ന്നു. പുതുതായി 17 പേരില്‍ കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്നത് പൊതുജനങ്ങളില്‍ വലിയ ആശങ്കയുയര്‍ത്തിയ സാഹചര്യത്തില്‍ സഊദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആരോഗ്യമന്ത്രി അബ്ദുല്ല അല്‍ റബീഹിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി.
ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ് 17പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതായുള്ള അറിയിപ്പുള്ളത്. സഊദിയില്‍ ഇതുവരെ രോഗം ബാധിച്ച 261 പേരില്‍ 81 പേര്‍ മരിച്ചിട്ടുണ്ട്. പുതുതായി രോഗം ബാധിച്ച 17 പേരില്‍ ഏഴ് പേര്‍ ജിദ്ദയില്‍ നിന്നുള്ളവരും മരിച്ച ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ റിയാദില്‍ നിന്നുള്ളവരും മൂന്ന് പേര്‍ മദീനയില്‍ നിന്നുള്ളവരുമാണ്. മറ്റൊരാള്‍ വടക്കന്‍ നഗരമായ തബൂക്കില്‍ നിന്നുമാണ്.

Latest