എസ് എം എ സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കുക

Posted on: April 24, 2014 7:36 am | Last updated: April 24, 2014 at 7:36 am

കല്‍പ്പറ്റ: മഹല്ല് നന്മയിലേക്ക് എന്ന ശീര്‍ഷകത്തില്‍ ഈ മാസം 26, 27 തീയതികളില്‍ പി പി ഉസ്താദ്(തൃശൂര്‍) നഗറില്‍ നടക്കുന്ന സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ദശ വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ മഹല്ല് -സ്ഥാപന, സംഘ കുടുംബാംഗങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് എസ് എം എ ജില്ലാ വാര്‍ഷകി കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
സമ്മേളനത്തില്‍ മഹല്ല് സ്ഥാപന ഭാരവാഹികള്‍ക്ക് പുറമെ നൂറു ഔദ്യോഗിക പ്രതിനിധികള്‍ ജില്ലയില്‍ നിന്നും സംബന്ധിക്കും.
പനമരം ബദ്‌റുല്‍ഹുദയില്‍ നടന്ന വാര്‍ഷകി കൗണ്‍സിലില്‍ പി ഉസ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ സി സൈദ് ബാഖവി ഉദ്ഘാടനം ചെയ്തു. സൈതലവി കമ്പളക്കാട് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം സാഹിബ് വിഷയാവതരണം നടത്തി. എസ് വൈ എസ് 6ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കണമെന്നും മഹല്ല്-സ്ഥാപന ഭാരവാഹികളോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 2014-17 വര്‍ഷത്തേക്കുള്ള ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികള്‍: കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ(പ്രസി), കെ സി സൈദ് ബാഖവി, അലവി സഅദി റിപ്പണ്‍, എ പി ഇസ്മാഈല്‍ സഖാഫി, ജമാല്‍ വൈത്തിരി(വൈസ് പ്രസി), ചെറുവേരി മുഹമ്മദ് സഖാഫി(ജനറല്‍ സെക്രട്ടറി), സിദ്ദീഖ് മദനി മേപ്പാടി, സി കെ അബ്ദുസ്സലാം മിസ്ബാഹി, എ പി റഷീദ് കെ എം വയല്‍,പി അബ്ദുല്‍ മജീദ് സഖാഫി(ജോയിന്റ് സെക്ര), പി ഉസ്മാന്‍ മൗലവി കുണ്ടാല(ട്രഷറര്‍). പ്രൊഫ. കെ എം എ റഹീം സാഹിബ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈതലവി കമ്പളക്കാട് സ്വാഗതവും ചെറുവേരി മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.