മോഡി യുവതിയെ നിരീക്ഷിച്ച സംഭവം: അന്വേഷണം മരവിപ്പിക്കാന്‍ തീരുമാനം

Posted on: April 21, 2014 1:07 pm | Last updated: April 22, 2014 at 12:09 am

modi
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാറിനെതിരായ അന്വേഷണം മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. അന്വേഷണത്തിന് ജഡ്ജിമാരെ വിട്ടുകിട്ടാത്തതാണ് കാരണം. അന്വേഷണം തുടരണമോ എന്ന കാര്യം പുതിയ മന്ത്രിസഭക്ക് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നേരത്തെ കേസില്‍ അന്വേഷണം നടത്തി തിരഞ്ഞെടുപ്പിന് മുമ്പായി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു കേന്ദ്ര നീക്കം. എന്നാല്‍ ജഡ്ജിമാര്‍ കേസന്വേഷണത്തിന് തയ്യാറാകാതിരുന്നതും സംഭവത്തില്‍ യുവതിക്ക് പരാതിയില്ലാത്തതും അന്വേഷണം മരവിപ്പിക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുകയായിരുന്നു.

പുതിയ തീരുമാനം ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക് ഏറെ ആശ്വാസകരമാകും. കോണ്‍ഗ്രസിന് മോഡിക്കെതിരായ ഒരു ശക്തമായ രാഷ്ട്രീയ ആയുധമാണ് നഷ്ടപ്പെടുന്നത്.