വിവാദ പ്രസ്താവന: ബി ജെ പി നേതാവിനെതിരെ കേസെടുത്തു

Posted on: April 20, 2014 10:40 pm | Last updated: April 20, 2014 at 10:40 pm

20_giriraj_1853827eറാഞ്ചി: നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് വിവാദ പ്രസ്താവന നടത്തിയ ബീഹാര്‍ ബി ജെ പി നേതാവ് ഗിരിരാജ് സിംഗിനെതിരെ കേസെടുത്തു. ഝാര്‍ഖണ്ഡ് പോലീസാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചാണ് കേസെടുത്തത്. നവാഡയില്‍ ബി ജെ പി സ്ഥാനാര്‍ഥിയാണ് ഗിരിരാജ് സിംഗ്.

ശനിയാഴ്ച ബി ജെ പിയടെ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ മോഹന്‍പൂരിലെ റാലിയില്‍ പ്രസംഗിക്കവെയാണ് ഗിരിരാജ് സിംഗ് വിവാദ പ്രസ്താവന നടത്തിയത്.