സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഫഹദും ലാലും മികച്ച നടന്‍മാര്‍

Posted on: April 19, 2014 11:02 am | Last updated: April 20, 2014 at 6:29 am

LAL-FAHADതിരുവനന്തപുരം: 2013 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ലാലും ഫഹദ് ഫാസിലും പങ്കിട്ടു. ആന്‍ അഗസ്റ്റിനാണ് മികച്ച നടി. ആര്‍ടിസ്റ്റ് ഒരുക്കിയ ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ജൂറി അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചലച്ചിത്ര രംഗത്തെ വിദഗ്ധരുടെ സമിതിയെ നിയോഗിക്കും. കേരളത്തിലും പുറത്തും മലയാളസിനിമാ മേളകള്‍ സംഘടിപ്പിക്കും. മദ്യപാനരംഗങ്ങളുള്ള ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കില്ല. നല്ല ചിത്രങ്ങള്‍ക്ക് സബ്‌സിഡി തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാരതിരാജയുടെ അധ്യക്ഷതയിലുളള ഏഴംഗ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. 85 ചിത്രങ്ങളാണ് ഇത്തവണ മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്.