ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുെട പട്ടിക പ്രസിദ്ധീകരിച്ചു

Posted on: April 19, 2014 2:00 pm | Last updated: April 20, 2014 at 12:12 pm

HAJ NARUKKEDUPP
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ രാവിെല ഒമ്പത് മണിക്ക് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ്  നറുക്കെടുപ്പ് നിര്‍വഹിച്ചത്. 3845 പേര്‍ക്കാണ് നറുെക്കടുപ്പിലൂടെ വിശുദ്ധ ഹജ്ജിന് അവസരം ലഭിച്ചത്.

56,130 പേര്‍ ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും 6054 പേര്‍ക്കാണ് അവസരം ലഭിക്കുക. 70 വയസ്സ് പൂര്‍ത്തിയായവരും സഹായികളുമുള്‍പ്പടെ 2,209 പേര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന 3,845 സീറ്റിലേക്കായിരുന്നു നറുക്കെടുപ്പ്.

തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഹജ്ജ് 2014 ന് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും വിദേശ വിനിമയ സംഖ്യ/വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 81,000 രൂപ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ ഏതെങ്കിലും ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിക്ഷപിച്ച പേ-ഇന്‍ സ്ലിപ്പിന്റെ (ഒഇഛക കോപ്പി) ഒറിജിനലും ഒരു ഫോട്ടോകോപ്പിയും 2014 മെയ് 10-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സര്‍പ്പിക്കേണ്ടതാണ്. ഒരു കവറില്‍ ഒന്നില്‍കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍പേരുടെയും തുക ഒന്നിച്ചടക്കേണ്ടതാണ്. പേ-ഇന്‍ സ്ലിപ്പിന്റെ “PILGRIM COPY” മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്.

പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ഉണ്ട്. ഈ ബാങ്ക്
റഫറന്‍സ് നമ്പറുപയോഗിച്ച് മാത്രമേ പണമടക്കാവൂ. ഓരോ കവര്‍ നമ്പറിനുമുള്ള പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നോ (www.hajcommittee.com, www.keralahajcommittee.org) ഹജ്ജ് ഫീല്‍ഡ് ട്രെയിനറുമായി ബന്ധപ്പെട്ടോ ലഭ്യമാക്കാവുന്നതാണ്. തെറ്റായ രീതിയില്‍ പണമടച്ചാലുണ്ടായേക്കാവുന്ന അവസര നഷ്ടത്തിന് ഹജ്ജ് കമ്മിറ്റി ഉത്തരവാദിയായിരിക്കില്ല.

വിമാനക്കൂലിയിനത്തിലും വിദേശ വിനിമയത്തിലുള്ള സംഖ്യയുടെ ബാക്കി തുക ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള അറിയിപ്പനുസരിച്ച് അടയ്‌ക്കേണ്ടതാണ്. ആയതിനുള്ള പേ-ഇന്‍ സ്ലിപ്പും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും.

ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനും രണ്ടാം ഗഡുവായി അടക്കേണ്ടുന്ന തുക, ഹജ്ജ് ക്ലാസ്സ്, കുത്തിവെപ്പ്, യാത്രാതിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും ഹജ്ജ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തുള്ള ഫീല്‍ഡ് ട്രെയിനറെ ബന്ധപ്പെടേണ്ടതാണ്. ഓരോ പ്രദേശത്തേയും ഹജ്ജ് ഫീല്‍ഡ് ട്രെയിനര്‍മാരുടെ പേരും ഫോണ്‍ നമ്പറും അതത് ജില്ലാ ട്രെയിനര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ജില്ലാ ട്രെയിനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും താഴെ നല്‍കുന്നു.

1 ഷാജഹാന്‍ എന്‍. പി. 9447914545 മാസ്റ്റര്‍ ട്രെയിനര്‍.
2 മുഹമ്മദലി കണ്ണിയന്‍ 9496365285 മാസ്റ്റര്‍ ട്രെയിനര്‍.
3 സൈനുദ്ധീന്‍ എന്‍.പി. 9446640644 ജില്ലാ ട്രെയിനര്‍ കാസര്‍ഗോഡ്.
4 അബ്ദുള്ള കെ.കെ 9495294791 ജില്ലാ ട്രെയിനര്‍ കണ്ണൂര്‍.
5 എന്‍. കെ. മുസ്തഫ ഹാജി 9447345377 ജില്ലാ ട്രെയിനര്‍ വയനാട്.
6 ഷാനവാസ് കുറുമ്പൊയില്‍ 9847857654 ജില്ലാ ട്രെയിനര്‍ കോഴിക്കോട്.
7 മുഹമ്മദ് റഊഫ് യു. 9846738287 ജില്ലാ ട്രെയിനര്‍ മലപ്പുറം.
8 കെ. മുബാറക്ക് 9846403786 ജില്ലാ ട്രെയിനര്‍ പാലക്കാട്.
9 സലിം കെ.എം. 9946510875 ജില്ലാ ട്രെയിനര്‍ തൃശ്ശൂര്‍.
10 അസ്‌ക്കര്‍ സി. .എം. 9847053127 9562971129 ജില്ലാ ട്രെയിനര്‍ എറണാകുളം.
11 റഫീഖ് ഇസ്മയില്‍ ടി.എം 9237203010, 9447310674 ജില്ലാ ട്രെയിനര്‍ കോട്ടയം.
12 മുഹമ്മദ് ഇഖ്ബാല്‍ 9447529191, 8891346166 ജില്ലാ ട്രെയിനര്‍ ഇടുക്കി.
13 നിഷാദ് 9447116584 ജില്ലാ ട്രെയിനര്‍ ആലപ്പുഴ.
14 അബ്ദുല്‍ അസീസ് പി.എ 9495931864 ജില്ലാ ട്രെയിനര്‍ പത്തനംതിട്ട.
15 അബ്ദുസ്സമദ് 9447970389 ജില്ലാ ട്രെയിനര്‍ കൊല്ലം.
16 മുഹമ്മദ് റാഫി 9847171711 ജില്ലാ ട്രെയിനര്‍ തിരുവനന്തപുരം.

ഹജ്ജ് കമ്മിറ്റി നല്‍കുന്ന ഓരോ അറിയിപ്പും അതനുസരിച്ചുള്ള കാര്യങ്ങളും സമയബന്ധിതമായും കൃത്യതയോടെയും ചെയ്യേണ്ടതാണ്. ഹജ്ജ് കമ്മിറ്റിക്ക് ബ്രാഞ്ചുകളോ ഏജന്റുമാരോ ഇല്ല. ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ ട്രെയിനര്‍മാരെ മാത്രം ബന്ധപ്പെടുക. ഏതെങ്കിലും ട്രെയിനറില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് ഹജ്ജ് കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.
രേഖകള്‍ നിശ്ചിതസമയത്തിനകം സമര്‍പ്പിക്കാത്തവരുടെയും, നിശ്ചിത തിയ്യതിക്കകം ബാക്കി തുക അടക്കാത്തവരുടെയും തെരഞ്ഞെടുപ്പ് ഒരറിയിപ്പും കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ള അപേക്ഷകരെ സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കുന്നതുമാണ്.