ഐ പി എല്‍: പഞ്ചാബിന് ഉജ്ജ്വല വിജയം

Posted on: April 18, 2014 7:13 pm | Last updated: April 18, 2014 at 8:00 pm
glenn maxwell
മാക്‌സവെല്‍ അശ്വിന്റെ പന്തില്‍ ബൗണ്ടറി നേടുന്നു

ദുബൈ: ഏഴാം ഐ പി എല്ലിലെ മൂന്നാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഉജ്ജ്വല വിജയം. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. 43 പന്തില്‍ 95 റണ്‍സെടുത്ത മാക്‌സ്‌വെല്‍ ആണ് പഞ്ചാബിന്റെ വിജയശില്‍പി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ നാല് വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. മക്കല്ലം 45 ബാളില്‍ 67 റണ്‍സും സ്മിത്ത് 43 ബാളില്‍ 66 റണ്‍സുമെടുത്തു. പഞ്ചാബിനുവേണ്ടി ബാലാജി രണ്ടു വിക്കറ്റെടുത്തു.

david miller
ഡേവിഡ് മില്ലറിന്റെ ബാറ്റിംഗ്‌

കഴിഞ്ഞ സീസണിലെ പഞ്ചാബിന്റെ പ്രകടനം വെച്ചുനോക്കുമ്പോള്‍ തികച്ചും അപ്രാപ്യമായ ഈ സ്‌കോര്‍ 7 പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗും ചേതേശ്വര്‍ പൂജാരയുമാണ് പഞ്ചാബിന്റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. മികച്ച രീതിയിലാണ് സെവാഗ് തുടങ്ങിയത്. 10 പന്തില്‍ 19 റണ്‍സെടുത്ത് സെവാഗിനെ ആശിഷ് നെഹ്‌റ പുറത്താക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച മില്ലറും (37 പന്തില്‍ 54) മാക്‌സ്‌വെല്ലുമാണ് പഞ്ചാബിനെ ജയത്തിലെത്തിച്ചത്. മാക്‌സ് വെല്‍ 15 ഫോറും 2 സിക്‌സറും നേടി. ചെന്നൈക്ക് വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. മാക്‌സ്‌വെല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.

 

ALSO READ  ഐ പി എല്‍ 2020: ആദ്യ ജയം ചെന്നൈക്ക്