ക്രമസമാധാനം: സി പി എമ്മിനെതിരെ ചെന്നിത്തല

Posted on: April 18, 2014 12:14 pm | Last updated: April 20, 2014 at 6:27 am

ramesh chennithalaതിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന രംഗം തകര്‍ന്നുവെന്ന് സി പി എം ആരോപണത്തിന് ശക്തമായ മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയ ഭീതി പൂണ്ട സി പി എം ജനശ്രദ്ധ തിരിച്ചുവിടാനാണ് ആഭ്യന്തര വകുപ്പിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കൊലപാതക കേസുകളിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പോലീസിന് സാധിച്ചു. കുടുംബ ബന്ധങ്ങളിലെ ശൈഥില്യത്തിന് സര്‍ക്കാറിനെ കുറ്റം പറയരുതെന്നും ചെന്നിത്തല പറഞ്ഞു.