ലോക്‌സഭാ തെരെഞ്ഞെടുപ്പ്: കെ പി സി സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: April 17, 2014 11:39 am | Last updated: April 18, 2014 at 7:44 am

kpccതിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെ പി സി സി നിര്‍ദേശം നല്‍കി. ഈ മാസം 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും നേതാക്കളോ പ്രാദേശിക ഘടകങ്ങളോ ഗ്രൂപ്പുകളോ വിട്ടുനിന്നിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യണം. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് എതിരായി തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതിന് രണ്ട് ജില്ലാ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ആന്റോ ആന്റണിയുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായി എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വിവാദമായത്. ഡി സി സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ 22ന് ചേരുന്ന കെ പി സി സി നിര്‍വാഹകസമിതി യോഗം ചര്‍ച്ച ചെയ്യും.