Connect with us

Kasargod

മലയോരത്തിന് 98 ശതമാനം വിജയം

Published

|

Last Updated

രാജപുരം: എസ് എസ് എല്‍സിയില്‍ മലയോരത്തിന് 98.15 ശതമാനം വിജയം. മലയോരമേഖയിലെ പി ന്നാക്ക സ്‌ക്കൂളായ ചാമുണ്ഡിക്കുന്ന് സ്‌ക്കൂളിന് തുടര്‍ച്ചയായ മൂന്നാം തവണയും നൂറുമേനി വിജയം. 61 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കിരുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളും വിജയിക്കുകയും മൂന്ന് എ പ്ലസ് നേടുകയും ചെയ്താണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
എന്നാല്‍ ഒരു കുട്ടിയുടെ തോല്‍വി കാരണം പാണത്തുര്‍ ഗവ: ഹൈസ്‌ക്കുളിന് നുറുമേനി വിജയം നഷ്ടമായി. 83 കുട്ടികളാണ് പരീക്ഷയ്ക്കിരുത്തിയത്.ബളാംതോട് ഹയര്‍ സെക്കന്‍ഡറിയില്‍ 237 കുട്ടികളില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു. രണ്ട് എപ്ലസ് നേടി.
രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറിയില്‍ 230 വിദ്യാര്‍തഥികളില്‍ പരീക്ഷയ്ക്കിരുന്നതില്‍ 224 വിജയിക്കുകയും ആറ് പേര്‍ പരാജയപ്പെടുകയും ചെയ്തു. കോടോത്ത് നൂറ്ശതമാനം വിജയം നേടി. കൊട്ടോടി സ്‌ക്കൂളില്‍ 99ശതമാനം വിജയം നേടിയപ്പോള്‍ ഒരു കുട്ടി തോറ്റു.
അട്ടേങ്ങാനം സ്‌ക്കൂളിന് 81 പേര്‍ പരീക്ഷക്കിരുത്തിയതില്‍ മുഴുവന്‍ പേരും വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയം മലയോരത്തെ മിക്ക സ്‌ക്കൂളുകളും കരസ്ഥമാക്കി.
കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയ 647 വിദ്യാര്‍ഥികളില്‍ 635 പേരും വിജയിച്ചു. 20 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുന്നാട് ഗവ ഹൈസ്‌കൂള്‍ എന്നിവ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച് നൂറുമേനി നേടി.
ബന്തടുക്ക സ്‌കൂളില്‍ ആകെ പരീക്ഷയെഴുതിയ 181 കുട്ടികളും വിജയിച്ചു. ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ 107 കുട്ടികളാണ് പരീക്ഷയെഴുതിയത്. 103 പേര്‍ വിജയിച്ചു.