Connect with us

Kozhikode

മര്‍കസ് ഒയാസിസ്: ഓറിയന്റേഷന്‍ അവസാനിച്ചു

Published

|

Last Updated

കാരന്തൂര്‍: മതബോധമുള്ള പ്രൊഫഷണല്‍ സമൂഹം എന്ന ലക്ഷ്യത്തില്‍ കഴിഞ്ഞവര്‍ഷം മര്‍കസ് ആരംഭിച്ച മര്‍കസ് ഒയാസിസ് മാനേജ്‌മെന്റ് കാമ്പസിന്റെ ഓറിയന്റേഷന്‍ പ്രോഗ്രാം അവസാനിച്ചു. സ്‌കൂള്‍ പത്താം ക്ലാസിനോടൊപ്പം മദ്രസ ഏഴാം തരം പാസ്സായ കൊമേഴ്‌സ് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കംമ്പ്യൂട്ടര്‍ അപ്ലിക്കേഷനോട് കൂടിയുള്ള പഠനമാണ് ഒരുക്കിയിരുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള കോഴ്‌സില്‍ ബി.കോം. ബിരുദത്തോടൊപ്പം ഖുര്‍ആന്‍, ഹദീസ്, തസവ്വുഫ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും ഉറുദുവിലും ഡിപ്ലോമ, സോഫ്റ്റ് സ്‌കില്‍ ട്രൈനിംഗ് ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നു. ഇസ്‌ലാമിക് തിയേറ്റര്‍, ലാംഗ്വേജ് ലാബ്, എജ്യുട്യൂര്‍, തുടങ്ങി നിരവധി പഠന-പാഠ്യേതര പദ്ധതികളും കോഴ്‌സിന്റെ ഭാഗമായി നല്‍കുന്നുണ്ട്. മര്‍കസ് ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം എ പി ഉസ്താദ് അപേക്ഷ ഫോമിന്റെ വിതരണോത്ഘാടനം നടത്തി. അഡമിനിസ്‌ട്രേറ്റര്‍ ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സീനിയര്‍ പ്രിന്‍സിപ്പാള്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മുസ്തഫ മാസ്റ്റര്‍ സ്വാഗതവും മുനീര്‍ നന്ദിയും പറഞ്ഞു. അപേക്ഷ ഫോറം മര്‍കസ് ഒയാസിസ് ഓഫീസില്‍ ലഭ്യമാണെന്ന് സീനിയര്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Latest