കാണാതായ പോളിംഗ് ഏജന്റ് തൂങ്ങി മരിച്ച നിലയില്‍

Posted on: April 15, 2014 12:13 pm | Last updated: April 16, 2014 at 7:02 am

hangകണ്ണൂര്‍; തെരഞ്ഞെടുപ്പ് ദിവസം കാണായതായ പോളിംഗ് ഏജന്റ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് ചെറുവാഞ്ചേരിയില്‍ രാജീവ് ഗാന്ധി സ്‌കൂളിലെ ബൂത്ത് ഏജന്റായിരുന്ന മുല്ലോളി പ്രമോദിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദിനെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി പോലീസ് കേരളത്തിനകത്തും പുറത്തും ശക്തമായ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.