Connect with us

International

നൈജീരിയയില്‍ കനത്ത സ്‌ഫോടനം; 70 മരണം

Published

|

Last Updated

downloadഅബൂജ: നൈജീരിയന്‍ തലസ്ഥാനത്തിന് പുറത്ത് തിങ്ങിനിറഞ്ഞ ബസ്സ്റ്റാന്‍ഡിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതിനുമുമ്പും നിരവധി ആക്രമണങ്ങള്‍ നടത്തിയ ഇസ്‌ലാമിസ്റ്റുകളായ ബൊക്കോഹറാം തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലാണ് ഇവര്‍ കൂടുതലായും ആക്രമണം നടത്തിയിട്ടുള്ളത്.
സംഭവത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 124 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അബുജ ദുരിതാശ്വാസ മേധാവി അബ്ബാസ് ഇദ്‌രിസ് പറഞ്ഞതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തില്‍ 16 ആഡംബര ബസുകളും 24 മിനി ബസുകളും തകര്‍ന്നതായി പോലീസ് വക്താവ് പറഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്ന് നയാന്‍യ മോട്ടോര്‍ പാര്‍ക്കില്‍ 1.2 മീറ്ററോളം ആഴത്തില്‍ കുഴികളുണ്ടായി . വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഈ വര്‍ഷം ബോക്കോ ഹറാം നടത്തിയ ആക്രമണങ്ങളില്‍ 1,500ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Latest