Connect with us

Gulf

ബഹ്‌റൈനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന്് ഒമാന്‍ വിദേശകാര്യ മന്ത്രി

Published

|

Last Updated

മസ്‌കത്ത്: ഗള്‍ഫ് രാജ്യമായ ബഹ്‌റൈനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയോ മധ്യസ്ഥത വഹിക്കുകയോ ചെയ്യുന്നില്ലെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല വ്യക്തമാക്കി. ബഹ്‌റൈന്‍ ജനതക്കിടയിലെ പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കുകയും നല്ല നാളെകള്‍ക്കു വേണ്ടി ഒന്നിച്ചു നില്‍ക്കുകയും വേണം. ഈയൊരു വാര്‍ത്തക്കായാണ് തങ്ങള്‍ കാത്തിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഒരു നിലക്കും ഇടപെടല്‍ നടത്തുന്നില്ല. ബഹ്‌റൈന്‍ അറബി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തിടെ ഖത്തറില്‍ നിന്ന് അംബാസിഡര്‍മാരെ പിന്‍വലിക്കാനുള്ള സഊദി, യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ തീരുമാനത്തില്‍ അസാധാരണമായി ഒന്നും കാണേണ്ടതില്ല. നയതന്ത്ര മേഖലയില്‍ സാധാരണ സംഭവിക്കാറുള്ള പ്രവര്‍ത്തനം മാത്രമാണിത്. എന്നാല്‍ ജി സി സി രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് എന്തെങ്കിലും വിള്ളല്‍ വീഴ്ത്താന്‍ ഈ രാജ്യങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര വിഷയങ്ങളിലുള്ള പ്രതികരണങ്ങളും വിയോജിപ്പികളും ആഭ്യന്തരമായി ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് പുറത്തേക്കു വന്നത്. സിറിയ, ഫലസ്തീന്‍, ടുണീഷ്യ, ലിബിയ തുടങ്ങി അറബ് രാജ്യങ്ങളിലുണ്ടായ സാഹചര്യങ്ങളാണ് ഈ സംഭവങ്ങളുടെയും കാരണം. എന്നാല്‍ ഇത് ജി സി സി ചട്ടക്കൂടില്‍ നിന്നു പുറത്തു വന്നുവെന്നത് വിഷമായണ്. എന്തെല്ലാം മേഖലയകളില്‍ ധാരണയാകാം എന്നതു സംബന്ധിച്ച് ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ധാരണയുണ്ട്. അവ മറികടക്കപ്പെടുമ്പോള്‍ മാത്രമേ ജി സി സി സൗഹൃദത്തില്‍ ആശങ്കകളുള്ളൂവെന്നും മന്ത്രി പറഞ്ഞു.