ആര്‍ എസ് പികളുടെ ലയനം മെയ് 26ന്

Posted on: April 14, 2014 1:18 pm | Last updated: April 14, 2014 at 1:18 pm

RSP-Office

കൊല്ലം: യു ഡി എഫ് മുന്നണിയിലെ ഇരുവിഭാഗം ആര്‍ എസ് പികളുടെ ലയനം മെയ് 26ന് കൊല്ലത്ത് നടക്കും. ലയനത്തിന് മുന്നോടിയായി ഷിബുബേബിജോണ്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും യോഗം ചേരും. ഈ മാസം 21നും 22നുമായിരിക്കും യോഗം.

കൊല്ലം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനത്തുടര്‍ന്നാണ് എല്‍ ഡി എഫ് വിടാന്‍ എ എ അസീസ് സംസ്ഥാന സെക്രട്ടറിയായ ആര്‍ എസ് പി തീരുമാനിച്ചത്. ഇടതുമുന്നണി വിട്ട് യു ഡി എഫില്‍ ചേരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനുപിന്നാലെ തമ്മില്‍ ലയിക്കാനും ഇരു ആര്‍ എസ് പികളും തമ്മില്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലയന സമ്മേളനം നടത്തുന്നത്.