Connect with us

Gulf

ഒമാന്‍ കടലില്‍ വന്‍തോതില്‍ എണ്ണശേഖരം

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍ കടലില്‍ ഇറാന്‍ തീരത്തോട് ചേര്‍ന്ന് വന്‍ തോതില്‍ എണ്ണ ശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ ജിയോ സര്‍വീസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണശേഖരം മുന്‍നിര്‍ത്തി ലോക എണ്ണ കമ്പനികള്‍ ഇറാനില്‍ നിക്ഷേപം നടത്താന്‍ തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനു മേലുള്ള ഉപരോധം പൂര്‍ണമായി പിന്‍വലിപ്പിക്കുന്നതിന് വിവിധ വിദേശ രാജ്യങ്ങളും കമ്പനികളും സമ്മര്‍ദം ചെലുത്തി വരുന്നുണ്ട്. ഇറാന് എണ്ണ കുഴിച്ചെടുക്കുന്നതിന് അനുയോജ്യമായ സ്ഥലത്താണ് എണ്ണശേഖരം സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിലെ എണ്ണക്ഷാമം പരിഹരിക്കാന്‍ കഴിയും വിധമുള്ള വന്‍ ശേഖരമാണ് ഇവിടെയുള്ളതെന്നും ഗവേഷകര്‍ പറയുന്നു.