സലാലയില്‍ ആദ്യ പഞ്ച നക്ഷത്ര ഹോട്ടല്‍

Posted on: April 13, 2014 8:17 pm | Last updated: April 13, 2014 at 8:17 pm

fivestar hotelസലാല: രാജ്യത്തെ വിനോദ സഞ്ചാര പ്രദേശമായ സലാലയില്‍ ആദ്യത്തെ പഞ്ച നക്ഷത്ര ഹോട്ടല്‍ വരുന്നു. പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ റൊട്ടാനയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ തുറക്കുന്നത്. സലാലയിലെ ആദ്യത്തെ പഞ്ച നക്ഷത്ര ഹോട്ടല്‍ എന്നതിനൊപ്പം രാജ്യത്തെ വലിയ ഫ്രീസ്റ്റാന്‍ഡിന്‍ഡിംഗ് ഹോട്ടല്‍ കൂടിയിയായിരിക്കും ഇത്.

400 റൂമുകളാണ് റൊട്ടാന ഹോട്ടലില്‍ ഉണ്ടാവുക. സമുദ്രത്തോടു ചേര്‍ന്നുള്ള ഹോട്ടല്‍ സലാലയിലെത്തുന്ന വിദേശ സഞ്ചാരികളെ ആകര്‍ഷിക്കും. വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങള്‍, ലോബി ലോഞ്ച് കഫേ, സ്‌പെഷ്യല്‍ റസ്റ്റോറന്റുകള്‍, ബീച്ച് റസ്റ്റോറന്റ് എന്നിവയും ഹോട്ടലിന്റെ ഭാഗമായി ഉണ്ടാകും. ബിസിനസ് സന്ദര്‍ശകര്‍ക്കായി മീറ്റിംഗ് റൂമുകള്‍, ബിസിനസ് സെന്റര്‍, ഫിറ്റ്‌നസ് ക്ലബ്, ഒട്ട് ഡോര്‍ പൂള്‍, മസാജ് സര്‍വീസ്, കിഡ്‌സ് ക്ലബ് തുടങ്ങിയവയെല്ലാം ഹോട്ടലില്‍ ഉണ്ടാകും. ഹോട്ടലനോടനുബന്ധിച്ച് വില്ല പദ്ധതികളും ഉണ്ടാകും.