ബ്ലാക് ബോക്‌സും നിര്‍ജീവമായി; വിമാനത്തിനായുള്ള തിരച്ചില്‍ വിഫലമാകുന്നു

Posted on: April 13, 2014 6:04 pm | Last updated: April 13, 2014 at 6:04 pm

malasian airlinesപെര്‍ത്ത്: മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിനായുള്ള തിരച്ചില്‍ വിഫലമാകുകയാണോ? കഴിഞ്ഞ ദിവസങ്ങളില്‍ സിഗ്നല്‍ പുറപ്പെടുവിച്ച് പ്രതീക്ഷിക്ക് വക നല്‍കിയ ബ്ലാക്‌ബോക്‌സില്‍ നിന്ന് ഏപ്രില്‍ എട്ടിന് ശേഷം ഒരു സിഗ്നലും ലഭിച്ചില്ല. ബ്ലാക്‌ബോക്‌സിന്റെ പ്രവര്‍ത്തനം നിലച്ചു എന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന വിദഗ്ധ സംഘം പറയുന്നു.

സാധാരണ ഗതിയില്‍ 30 ദിവസമാണ് ബ്ലാക്‌ബോക്‌സിന്റെ കാലാവധി. ചിലപ്പോള്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൂടി സിഗ്നല്‍ ലഭിച്ചേക്കും. മാര്‍ച്ച് എട്ടിന് വിമാനം കാണാതായ അന്ന് തുടങ്ങിയ തിരച്ചില്‍ 36 ദിവസമായ തീവ്രമായി തുടരുകയാണെങ്കിലും വിമാനത്തെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.