കൊച്ചുകരുന്തരുവിയില്‍ റീപോളിംഗ് പുരോഗമിക്കുന്നു

Posted on: April 13, 2014 12:00 pm | Last updated: April 13, 2014 at 12:00 pm

voteപീരുമേട്: വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന ഇടുക്കി പീരുമേട് മണ്ഡലത്തിലെ കൊച്ചുകരുന്തരുവി 12ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് പുരോഗമിക്കുന്നു. ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. 1136 വോട്ടര്‍മാരാണ് ഈ ബൂത്ത് പരിധിയിലുള്ളത്.

വ്യാഴാഴ്ച വോട്ടെടുപ്പിനിടെ മൂന്ന് മണിക്കൂറോളം വോട്ടിംഗ് യന്ത്രം തകരാറിലായി ഇവിടെ പോളിംഗ് തടസ്സപ്പെടിരുന്നു. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ വാള്‍ അടയാളത്തില്‍ വോട്ട് പതിയുന്നു എന്നായിരുന്നു പരാതി. തുടര്‍ന്ന് റീപോളിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.