Connect with us

Kannur

അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രൗഢ തുടക്കം

Published

|

Last Updated

തളിപ്പറമ്പ്: അല്‍മഖര്‍റുസ്സുന്നിയ്യയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം. അറിവ്, അനുകമ്പ, അര്‍പ്പണം എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ താജുല്‍ ഉലമ നഗറിലാണ് ദ്വിദിന സമ്മേളനത്തിന് തുടക്കമായത്. എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് സുഹൈല്‍ തങ്ങള്‍ മടക്കര നേതൃത്വം നല്‍കി. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് താജുല്‍ ഉലമ നഗരിയിലേക്ക് ഘോഷയാത്ര നടന്നു.
4.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി പതാകയുയര്‍ത്തി. സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, ഹിലാല്‍ സൈഫ് ഉബൈദ് അല്‍ മത്‌റൂഷി, സയ്യിദ് തുറാബ് അസ്സഖാഫ്, ജയിംസ് മാത്യു എം എല്‍ എ, ഡോ. മന്‍സൂര്‍ ഹാജി ചെന്നൈ, പി സി ഇബ്‌റാഹിം മാസ്റ്റര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ദുബൈ ഫ്‌ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ ഹസന്‍ ഹാജി ആംബുലന്‍സ് സമര്‍പ്പണം നടത്തി. എന്‍ അലി അബ്ദുല്ല പ്രമേയ പ്രഭാഷണം നടത്തി.
ഇന്ന് രാവിലെ ആറ് മണിക്ക് സുഭാഷിതം സെഷന്‍ പി പി ഉബൈദുല്ലാഹി നദ്‌വി സഅദി അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ഫിഖ്ഹ് സെമിനാര്‍ സി കെ ഉസ്മാന്‍ മുസ്‌ലിയാര്‍ മുണ്ടേരിയുടെ അധ്യക്ഷതയില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ വിഷയാവതരണം നടത്തും.
11ന് മഹല്ല് നേതൃസംഗമം എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. എസ് എസ് എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന എലൈറ്റ് കോണ്‍ഫറന്‍സ് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്ലത്വീഫ് സഅദിയുടെ അധ്യക്ഷതയില്‍ പ്രഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് കെ എസ് ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ സ്ഥാന വസ്ത്രം വിതരണം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും. അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും.
അഞ്ച് മണിക്ക് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന പൊതുസമ്മേളനം നടക്കും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കുറാ സനദ്ദാനം നടത്തും. അല്‍മഖര്‍ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രസംഗം നടത്തും. ഇസ്മാഈല്‍ ഫതഹ് അലി യു എ ഇ, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി അബ്ദുല്‍ ഖാദിര്‍ വിശിഷ്ടാതിഥികളായിരിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിനും സമാപന പ്രാര്‍ഥനക്കും സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് നേതൃത്വം നല്‍കും.

Latest