സിറാജുല്‍ ഹുദ ദഅ്‌വാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: April 13, 2014 6:58 am | Last updated: April 14, 2014 at 9:24 am

കുറ്റിയാടി: സിറാജുല്‍ ഹുദ എജ്യുക്കേഷനല്‍ കോംപ്ലക്‌സിന് കീഴിലെ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് ദഅ്‌വാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മദ്‌റസ ഏഴാം തരവും എസ് എസ ് എല്‍ സി ഉയര്‍ന്ന ഗ്രേഡും കരസ്ഥമാക്കിയ ആണ്‍ കുട്ടികള്‍ക്കാണ് പ്രവേശനം. ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴില്‍ മത പഠനത്തോടൊപ്പം ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും തുടര്‍ന്ന് അംഗീകൃത യൂനിവേഴ്‌സിറ്റികളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും അവസരമുണ്ട്. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ഓഫീസില്‍ നിന്നോ, www.sirajulhudaonline. com  ല്‍ നിന്നോ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544373849, 04962598605.