ഭിന്നശേഷിയുള്ളവര്‍ക്ക് മര്‍കസിന്റെ ധനസഹായം വിതരണം ചെയ്തു

Posted on: April 12, 2014 9:50 pm | Last updated: April 14, 2014 at 9:24 am

photo 1

കാരന്തൂര്‍. വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ അനുഗ്രഹീതരാണെന്നും അവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചുകൊടുക്കണമെന്നും മര്‍കസ് മാനേജര്‍ സി.മുഹമ്മദ് ഫൈസി. വ്യത്യസ്ത കഴിവുകളുള്ള കുട്ടികള്‍ക്കുള്ള മര്‍കസ് ധനസഹായ വിതരണ പരിപാടിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മര്‍കസ് റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍.സി.എഫ്.ഐ)യുടെ ആഭിമുഖ്യത്തില്‍ ധന സഹായം വിതരണം ചെയ്തു. മര്‍കസ് ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് ചെയര്‍മാന്‍ പി. സി ഇബ്‌റാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത കഴിവുകളുള്ള കുട്ടികള്‍ക്കായി സര്‍ക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അതിന് മര്‍കസ് മുന്‍കൈയ്യെടുക്കണമെന്നും ഇബ്‌റാഹിം മാസ്റ്റര്‍ പറഞ്ഞു. മര്‍കസ് ഓര്‍ഫനേജ് മാനേജര്‍ കോയ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
മര്‍കസ് ആര്‍ സി എഫ് ഐക്ക് കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 165 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞുവെന്ന് പ്രൊജക്ട് ഡിസൈനര്‍ യൂസുഫലി നൂറാനി പറഞ്ഞു. മര്‍കസ് നോളജ്‌സിറ്റിയില്‍ വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂള്‍ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത കഴിവുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ സ്‌കൂള്‍ ആരംഭിക്കാനും മര്‍കസിന് പദ്ധതിയുണ്ട്. കുഞ്ഞൂട്ടി മാസ്റ്റര്‍, ബശീര്‍ മാസ്റ്റര്‍, മുഹമ്മദ് ശാഫി നൂറാനി സംസാരിച്ചു.
ഉബൈദ് സഖാഫി, ലത്തീഫ് സഖാഫി, അബ്ദുല്ലത്തീഫ് വാവാട്, ഇബ്‌റാഹീം സഖാഫി പൂക്കോട്ടൂര്‍, അജ്‌നാസ് പങ്കെടുത്തു. കോയമാസ്റ്റര്‍ കിണാശ്ശേരി നന്ദി പറഞ്ഞു.

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി