ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു

Posted on: April 12, 2014 11:07 am | Last updated: April 12, 2014 at 11:07 am

PINARAYI VIJAYANകണ്ണൂര്‍; സിപിഐ(എം)സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു. ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, എം.വി ജയരാജന്‍,ടി.വി രാജേഷ്് എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. റിമാന്റ് തടവുകാരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.