സിറിയയില്‍ കാര്‍ ബോംബാക്രമണം; 25 മരണം

Posted on: April 10, 2014 8:58 am | Last updated: April 11, 2014 at 8:14 am

syriaദമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലുണ്ടായ കാര്‍ബോംബാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. കനത്ത സ്‌ഫോടനമാണ് രണ്ട് കാറുകളില്‍ നിന്നുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു.