ബീഹാറില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: April 10, 2014 8:15 am | Last updated: April 10, 2014 at 8:15 am

bihar

പാറ്റ്‌ന: ബീഹാറിലെ ജമുയിലുണ്ടായ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലാണ് സ്‌ഫോടനം നടന്നത്. മാവോയിസ്റ്റുകളുണ്ടെന്ന് കരുതുന്ന വനമേഖലകളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ജവാന്‍മാരുടെ ജീപ്പിനുനേരെ ആക്രമണമുണ്ടായത്. തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു.